Post Category
സിഎംഡിആർഎഫിലേക്ക് സഹായവുമായി തൊഴിലുറപ്പ് ജീവനക്കാരി സരള
ഒരു വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്ത് നേടിയ തുകയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 15555 രൂപ സംഭാവന നൽകി അവിണിശ്ശേരിയിൽ സരള. മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരന്റി പദ്ധതിയിൽ അവിണിശ്ശേരി യൂണിറ്റിൽ കഴിഞ്ഞ 10 വർഷമായി ദിവസകൂലി അടിസ്ഥാനത്തിൽ സരള ജോലി നോക്കുന്ന സരള ചീഫ് വീപ്പ് അഡ്വ. കെ രാജൻ മുഖേനയാണ് ചെക്ക് ജില്ലാ കളക്ടർ എസ് ഷാനവാസിന് കൈമാറിയത്. കഴിഞ്ഞ ഒരു വർഷത്തെ വേതനം ബാങ്കിൽ വന്ന ഉടനെയാണ് സരള ഈ തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറാൻ തീരുമാനിച്ചത്. കഴിഞ്ഞ പ്രളയകാലത്തും ദുരിതം അനുഭവിച്ച കാട്ടൂർ നിവാസികൾക്ക് മൂന്ന് ചാക്ക് അരി നൽകിയിരുന്നു. മൂന്ന് മക്കളാണ് സരളക്ക്. രണ്ട് പെണ്ണും ഒരാണും. ഒരു മകളെ കൂടെ വിവാഹം കഴിച്ചയ്ക്കാനുളള തത്രപ്പാടിനിടിയിലും ആണ് ഈ മനുഷ്യസ്നേഹി ഈ തുക മറ്റുളളവരുടെ വേദനയകറ്റാൻ നൽകിയത്.
date
- Log in to post comments