Skip to main content

അഴീക്കലില്‍ ഹൈഡ്രോളിക് സര്‍വ്വെ   ഓഫീസ് ഉദ്ഘാടനം ചെയ്തു

തുറമുഖ വകുപ്പിന് കീഴിലുള്ള ഹൈഡ്രോളിക് സര്‍വ്വെ വിഭാഗം ഓഫീസ് അഴീക്കല്‍ മത്സ്യബന്ധന തുറമുഖ പരിസരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. രഗാമ പഞ്ചായത്ത് പ്രസിഡണ്ട് സി പ്രസന്നയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. അഴീക്കല്‍ തുറമുഖത്തിന്റെ സമഗ്ര വികസനത്തിന് പ്രത്യേക കമ്പനി രൂപീകരിക്കാന്‍ ഉത്തരവായതായി മന്ത്രി പറഞ്ഞു. തുറമുഖത്തിന്റെ ഭാവി വികസനം ഊര്‍ജിതമായി നടത്തുന്നതിന് ഈ തീരുമാനം സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉദ്ഘാടന ചടങ്ങില്‍ കണ്ണൂര്‍ ബേ്‌ളാക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ എം സപ്‌ന, പഞ്ചായത്ത് അംഗം പി പി ഫൈസല്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എസ് ഷൈലജ, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ ബീന, രാഷ്ീ്രയ പാര്‍ട്ടി പ്രതിനിധികളായ സി സുരേന്ദ്രന്‍, യു പി മുഹമ്മദ് കുഞ്ഞി, അബ്ദുള്‍ നിസാര്‍, എം എന്‍ രവീന്ദ്രന്‍, കെ എന്‍ വിനോദ്, കെ കെ മുസ്തഫ, യു ബാബു ഗോപിനാഥ് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ചീഫ് ഹൈഡ്രോഗ്രാഫര്‍ എ പി സുരേന്ദ്രലാല്‍ സ്വാഗതവും മറൈന്‍ സര്‍വ്വയര്‍ പി സി തോമസ് കുട്ടി നന്ദിയും പറഞ്ഞു.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തുറമുഖങ്ങളുടെയും മത്സ്യമേഖലയുടെയും ജലഗതാഗതത്തിന്റെയു േവികസനം ലക്ഷ്യമിട്ടാണ് ഹൈഡ്രോഗ്രാഫിക് സര്‍വ്വെ വിഭാഗം ഓഫീസ് കണ്ണൂര്‍ അഴീക്കലില്‍ ആരംഭിക്കുന്നത്. അസി. മറൈന്‍ സര്‍വ്വയര്‍, ഫീല്‍ഡ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്‌സ്മാന്‍-ഗ്രേഡ് രണ്ട്, ടൈഡ് വാച്ചര്‍, ലെഡ്മാന്‍, സീമാന്‍, എഞ്ചിന്‍ ഡ്രൈവര്‍, സര്‍വ്വെ് സ്രാങ്ക് തുടങ്ങി 14 ജീവനക്കാരാണ് ഈ ഓഫീസില്‍ പ്രവര്‍ത്തിക്കുക. സര്‍വ്വെ ബോട്ടും ഇവിടെ ഉണ്ടാകും.

പി എന്‍ സി/4191/2017

date