Skip to main content

ചെറുപ്പറമ്പ്-പാത്തിക്കല്‍ റോഡ്  ടാറിങ്ങ് ്രപവൃത്തി ഉദ്ഘാടനം ഇന്ന് 

കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ചെറുപ്പറമ്പ്-പാത്തിക്കല്‍ റോഡ് ടാറിങ്ങ് ്രപവൃത്തി ഉദ്ഘാടനം ഇന്ന് ( നവംബര്‍ 5) ആരോഗ്യ വകുപ്പ് മ്രന്തി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. വൈകിട്ട് നാല് മണിക്ക് ജാതിക്കൂട്ടത്ത് നടക്കുന്ന പരിപാടിയില്‍ കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത് ്രപസിഡണ്ട് കരുവാങ്കണ്ടി ബാലന്‍ അധ്യക്ഷത വഹിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ അശോകന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മറ്റ് ജന്രപതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും.


ചെറുപറമ്പ് മുതല്‍ പാത്തിക്കല്‍ വരെയുള്ള 3.5 കിലോമീറ്റര്‍ ദൂരം 5.5 മീറ്റര്‍ വീതിയില്‍ മെക്കാഡം ഡാറിങ്ങും രണ്ട്് ഓവുപാലവും കോണ്‍ക്രീറ്റ് ഓവുചാലുകളും നിര്‍മിക്കുന്നതുമാണ് പ്രവൃത്തി. ഇതിന് 380 ലക്ഷം രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയുമാണ് ലഭിച്ചിട്ടുളള്ളത്.


പി എന്‍ സി/4176/2017

date