Skip to main content

ഭരണസമിതി അംഗങ്ങള്‍ക്ക് പരിശീലനം

ബേപ്പൂര്‍, നടുവട്ടത്തുളള ക്ഷീര പരിശീലന കേന്ദ്രത്തില്‍  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ള ക്ഷീരോല്പാദക സഹകരണ സംഘം ഭരണ സമിതിയംഗങ്ങള്‍ക്ക് രണ്ടുദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു.  8, 9 തീയതികളിലാണ് പരിശീലനം. താല്‍പര്യമുളളവര്‍ 8 ന് രാവിലെ 10 മണിക്ക് മുമ്പ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2414579.

പി എന്‍ സി/4180/2017

date