Skip to main content

പ്രവാസി മാധ്യമപ്രവർത്തകരുടെ വിവരശേഖരം തയാറാക്കുന്നു

കേരളത്തിനു പുറത്തുള്ള കേരളീയരായ മാധ്യമപ്രവർത്തകരുടെ വിവരശേഖരം കേരളസർക്കാർ തയാറാക്കുന്നു. സംസ്ഥാനത്തിന്റെ സാധ്യതകൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ള ഈ ദൗത്യം ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പാണ് നിർവഹിക്കുന്നത്. മലയാളമോ മറ്റു കേരളഭാഷകളോ അറിയാത്തവരും കേരളത്തിൽ ജനിച്ചുവളർന്നവരല്ലാത്തവരുമായ കേരളീയ വേരുകളുള്ളവരുടെ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്.
പരിചയമുള്ള ഇത്തരം മാദ്ധ്യമപ്രവർത്തകരുടെ വിവരങ്ങൾ അറിയാവുന്ന ആർക്കും അയച്ചുതരാവുന്നതാണ്. പേര്, ഏതു രാജ്യത്ത് / സംസ്ഥാനത്താണ് ഇപ്പോൾ, ഏതു മാദ്ധ്യമത്തിലാണിപ്പോൾ, ഇ-മെയിൽ, ഫോൺ നമ്പർ, ലിങ്ക്ഡിൻ പ്രൊഫൈലിലേക്കോ പേഴ്‌സണൽ ബ്ലോഗിലേക്കോ ഉള്ള ലിങ്ക്, മേൽവിലാസം, മാധ്യമരംഗത്തെ അദ്ദേഹത്തിന്റെ മുൻകാലപ്രവർത്തനചരിത്രം, പ്രധാനസംഭാവനകൾ, പുരസ്‌ക്കാരങ്ങൾ, ഏറ്റവും ശ്രദ്ധേയമായ റിപ്പോർട്ടുകൾ, ലേഖനങ്ങൾ, പുസ്തകങ്ങൾ ഉണ്ടെങ്കിൽ അത് തുടങ്ങിയ വിവരങ്ങളൊക്കെ ആവശ്യമുണ്ട്. ഇവയിൽ പലതും കൃത്യമായി അറിയില്ലെങ്കിൽ പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും മാത്രം തന്നാലും മതിയാകും. പ്രവാസി മാധ്യമപ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങൾ  infohubkerala@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കുക.
പി.എൻ.എക്‌സ്.3649/19

date