Skip to main content

പരിശീലനം നടത്തി

ജില്ലാ സാക്ഷരതാ മിഷനും തൃശ്ശൂർ ഡയറ്റും സംയുക്തമായി ജില്ലയിലെ ഏഴാംതരം തുല്യതാ അധ്യാപകർക്ക് വിഷയാധിഷ്ഠിത ദ്വിദിന പരിശീലനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയർ ലക്ചറർ ഡോ. കെ പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതമിഷൻ കോ-ഓർഡിനേറ്റർ വി വി ശ്യാംലാൽ, ഡയറ്റ് സീനിയർ ലക്ചറർമാരായ ഇ ശശിധരൻ, ഡോ. മനോരമ, പി പ്രസി, ഗോപകുമാർ, വിനിജ, ഡോ. ബിനീഷ്, ടി ശ്രീകല, സി അനിത എന്നിവർ പങ്കെടുത്തു. പരിശീലനം ഇന്ന് (ഒക്‌ടോബർ 18 ന്) സമാപിക്കും.

date