Skip to main content

കൊണ്ടയൂർ ഗവ: എൽ.പി. സ്‌കൂൾ കെട്ടിടോദ്ഘാടനം നിർവ്വഹിച്ചു

കൊണ്ടയൂർ ഗവ: എൽ.പി. സ്‌കൂൾ കെട്ടിടം യു.ആർ.പ്രദീപ് എം.എൽ.എ. ഉദ്ഘാടനം ചെയ്യ്തു. എം.എൽ.എ യുടെ ആസ്തി വികസന സ്‌കിം 2016-17ൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. 209.85 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടം 4 ക്ലാസ്സ് മുറികളും വരാന്തയും ഉൾപ്പെട്ടതാണ്. ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.പി. രാധാകൃഷ്ണനും ലാപ്‌ടോപ് വിതരണ ഉദ്ഘാടനം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് ബസന്ത് ലാലും നിർവഹിച്ചു. യോഗത്തിൽ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം. മഞ്ജുള അദ്ധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിനീത്, ദേശമംഗലം പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ സുധ പി.എൻ, പഞ്ചായത്ത് മെമ്പർമാരായ സുരേഷ് ബാബു, പി.ബി. മനോജ്, കെ.ജെ. ജയരാജ്, മാലതി തുടങ്ങിയവരും വടക്കാഞ്ചേരി എ.ഇ.ഒ ശോഭന കുമാരി, ബി.പി.ഒ ചാന്ദിനി ടീച്ചർ എന്നിവർ സംസാരിച്ചു. പി ഹെഡ് മിസ്ട്രസ് പി.എം. ജമീല സ്വാഗതവും എം.എം. അബ്ദുൾ റഷീദ് നന്ദിയും പറഞ്ഞു.

date