Skip to main content

ദേശീയ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ സർക്യൂട്ട് സിറ്റിംഗ് ഇന്ന് മുതൽ (ഒക്‌ടോബർ 22)

ഉപഭോക്തൃതർക്കപരാതി പരിഹാര ദേശീയ കമ്മിഷന്റെ കേരളത്തിലെ സർക്യൂട്ട് ബെഞ്ച് സിറ്റിംഗ് ഇന്ന് മുതൽ (ഒക്‌ടോബർ 22) ഈ മാസം 25 വരെ കൊച്ചിയിൽ നടക്കും.  ദേശീയ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് ടി.കെ അഗർവാൾ, അംഗം എം. ശ്രീഷ എന്നിവർ പങ്കെടുക്കും.  സിറ്റിംഗിൽ നിലവിലെ പരാതികൾ തീർപ്പാക്കുന്നതിനൊപ്പം പുതിയ പരാതികളും സ്വീകരിക്കും.  സിറ്റിംഗ് നടക്കുന്നത് എറണാകുളം പുല്ലേപ്പടി കത്രിക്കടവ് ജില്ലാ ഉപഭോക്തൃതർക്കപരിഹാര ഫോറം കോർട്ട് ഹാളിലാണ്.  ഫോൺ: 0484-2403316.
പി.എൻ.എക്‌സ്.3734/19

date