Skip to main content

പ്രഭാഷണ പരിപാടിയും സി.പി.എസ്.ടി സർട്ടിഫിക്കറ്റ് കോഴ്‌സ് ആറാമത് ബാച്ച് ഉദ്ഘാടനവും 23ന്

കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗിന്റെയും യൂണിസെഫിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നിയമസഭാ സാമാജികർക്കും സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജിയറിന്റെ പഠിതാക്കൾക്കുമായി പ്രഭാഷണ പരിപാടി ഒക്‌ടോബർ 23ന് രാവിലെ 10.30ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിക്കും. 'ബാലാവകാശങ്ങൾ നേടുന്നതിൽ വികേന്ദ്രീകരണത്തിനുള്ള പങ്ക്' എന്നതാണ് വിഷയം.  കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ആറാമത് ബാച്ചിന്റെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ അഞ്ചാമത് ബാച്ചിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടത്തും.
പരിപാടിയുടെ ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും.  സാംസ്‌കാരികവും പാർലമെന്ററികാര്യവും വകുപ്പ് മന്ത്രി എ.കെ ബാലൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.  ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷത വഹിക്കും.  പരിപാടിയിൽ യൂണിസെഫിന്റെ തമിഴ്‌നാട് - കേരള മേഖലാ സോഷ്യൽ പോളിസി മേധാവി ഡോ. പിനകി ചക്രബർത്തി വിഷയം അവതരിപ്പിക്കും.
പി.എൻ.എക്‌സ്.3736/19

date