Skip to main content

ആറളം ഹൈസ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം

ആറളം ഫാം ഗവ.ഹൈസ്‌കൂളില്‍ എം പി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം  കണ്ണൂര്‍ എം പി പി കെ ശ്രീമതി ടീച്ചര്‍ നവംബര്‍ 7 ന് വൈകിട്ട് മൂന്നു മണിക്ക് നിര്‍വഹിക്കും.  

ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയ സാഹസിക അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അമ്പെയ്ത്ത് പരിശീലന പരിപാടി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും.  സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാനതല പ്രതിഭകളെ ആദരിക്കും.

പി എന്‍ സി/4190/2017

date