Skip to main content

പോളിടെക്‌നിക്ക് പ്രവേശനം

കണ്ണൂര്‍ തോട്ടടയിലുള്ള സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം പോളിടെക്‌നിക്ക് കോളേജില്‍ നിന്ന് സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 19 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങളക്ക് 9946484890, 8951342328. യോഗ്യത : പത്താം ക്ലാസ് പാസായവര്‍ക്ക് ഡൊമസ്റ്റിക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സിനും, പ്ലസ്ടു, പ്രീഡിഗ്രി പാസായവര്‍ക്ക് ജൂനിയര്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ കോഴ്‌സിനും മെക്കാനിക്കല്‍ ഐ.ടി.ഐ കഴിഞ്ഞവര്‍ക്ക് സി.എന്‍.സി ഓപ്പറേറ്റര്‍ മെഷീനിംഗ് ടെക്‌നീഷ്യനും എട്ടാം ക്ലാസ് പാസായവര്‍ക്ക് റിപ്പയര്‍/വെല്‍ഡര്‍ കോഴ്‌സിനും ഐ.ടി.ഐ മെക്കാനിക്കല്‍/വെല്‍ഡിംഗ്കാര്‍ക്ക് വെല്‍ഡിംഗ് ടെക്‌നീഷ്യന്‍ ലെവല്‍4 നും പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് ഗ്യാസ്‌ടെങ്സ്റ്റണ്‍ ആര്‍ക് വെല്‍ഡിംഗ്, പ്ലാസ്മ കട്ടര്‍ കോഴ്‌സുകള്‍ക്കും എട്ടാം തരം കഴിഞ്ഞവര്‍ക്ക് ഫീല്‍ഡ് ടെക്‌നീഷ്യന്‍-യു.പി.എസ്/ഇന്‍വര്‍ട്ടര്‍, ടിവി റിപ്പയര്‍ ടെക്‌നീഷ്യന്‍ കോഴ്‌സുകള്‍ക്കും പ്ലസ്ടു/പ്രീഡിഗ്രിക്കാര്‍ക്ക് എല്‍.ഇ.ഡി ലൈറ്റ് റിപ്പയര്‍ ടെക്‌നീഷ്യനും പോളിടെക്‌നിക്ക് ഡിപ്ലോമക്കാര്‍ക്ക് ഐ.ടി. കോഡിനേറ്റര്‍ ഇന്‍ സ്‌കൂള്‍ കോഴ്‌സിനും അഞ്ചാം ക്ലാസ് പാസായവര്‍ക്ക് തയ്യല്‍ മെഷ്യന്‍ ഓപ്പറേറ്റര്‍ കോഴ്‌സിനും അപേക്ഷിക്കാം. പി.എന്‍.എക്‌സ്.196/18
date