Skip to main content

ഭരണഭാഷാവബോധന പരിപാടി ഇന്ന്: മന്ത്രി കെ.ടി.ജലീല് ഉദ്ഘാടനം ചെയ്യും.

ഭരണഭാഷ പൂര്ണ്ണമായും മലയാളത്തിലാക്കുക എന്ന ലക്ഷ്യം നേടുന്നതിന്റെ ഭാഗമായി ഔദ്യോഗിക ഭാഷാ വകുപ്പ് ജില്ലാതല ഓഫീസര്മാര്ക്ക് ഇന്ന് (ജനുവരി 18) ഏകദിന ഭരണഭാഷാബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ഉദ്ഘാടനം രാവിലെ 10ന് കലക്ടറേറ്റ് സമ്മേളന ഹാളില് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല് നിര്വ്വഹിക്കും. പി. ഉബൈദുല്ല എം.എല്.എ അധ്യക്ഷത വഹിക്കും. ചടങ്ങില് കേരളത്തിലെ ഭരണഭാഷ എന്ന വിഷയത്തില് ഡോ.എം.എന്.കാരശ്ശേരി പ്രഭാഷണം നടത്തും. ഭരണഭാഷാ വിദഗ്ദന് ആര് ശിവകുമാര് വിഷയമവതരിപ്പിച്ച് സംസാരിക്കും. ഭരണഭാഷാ മാര്ഗരേഖകള് എന്ന വിഷയത്തില് ഔദ്യോഗിക ഭാഷാ വകുപ്പ് സെക്ഷന് ഓഫിസര് ആര്.എച്ച്.ബൈജു സംസാരിക്കും.
date