Skip to main content

കേരള റാലി ഫോര്‍ സയന്‍സ് ഉദ്ഘാടനം ഇന്ന് (07.11.17)

കാക്കനാട്: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ജനകീയ സമിതികളുടെ സഹകരണത്തോടെ 2017 നവംബര്‍ 07 മുതല്‍ 14 വരെ സംസ്ഥാനത്തുടനീളം ശാസ്ത്രാവബോധ വാരമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി കേരളം ശാസ്ത്രത്തിനൊപ്പം എന്ന മുദ്രാവാക്യത്തിലൂന്നി സംസ്ഥാനത്തെ വിദ്യാഭ്യാസ, ശാസ്ത്ര, ഗവേഷണ സ്ഥാപനങ്ങള്‍ ജനകീയ സമിതികളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന

റാലി ഫോര്‍ സയന്‍സ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (07.11.17) രാവിലെ 10ന് ആലുവ യു.സി. കോളേജ് ടി.ബി. നൈനാന്‍ ഹാളില്‍ ഡോ. എന്‍.കെ. ശശിധരന്‍ പിള്ള നിര്‍വഹിക്കും. മണിമലക്കുന്ന് ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍. ഷാജി മുഖ്യപ്രഭാഷണം നടത്തും. യുസി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് ഫിലിപ്പ് അധ്യക്ഷത വഹിക്കും. 

date