Skip to main content

ഔദ്യോഗിക ഭാഷാ വാരാചരണം : സമാപനം ഇന്ന് (07.11.2017)

ഔദ്യോഗിക ഭാഷാവാരാചരണത്തിന്റെ ജില്ലാതല സമാപനം ഇന്ന് (07.11.2017)വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള അധ്യക്ഷനാകും. ജില്ലാ ഭരണകൂടം , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് , ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. 

(പി.ആര്‍.കെ.നമ്പര്‍  2537/17)
 

date