Skip to main content

ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം 

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ സപ്ഷ്യല്‍ ഡ്രൈവ് പദ്ധതിയുടെ ഭാഗമായി കൊല്ലം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 8, 9, 10 തീയതികളില്‍ ബി. എല്‍. ഒ. മാര്‍ക്ക് പരിശീലനം നല്‍കും.

രാവിലെ 10.30 മുതല്‍ വൈകിട്ട് നാലു വരെ വിവിധ ഘട്ടങ്ങളിലായി നടത്തുന്ന പരിശീലനത്തില്‍ ഏതെങ്കിലും ഒന്നില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു. 

(പി.ആര്‍.കെ.നമ്പര്‍  2538/17)
 

date