ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണം ജില്ലാതല സമാപനം 12ന് കോന്നിയില്‍
ദേശീയ കുഷ്ഠരോഗ നിര്‍മാജന പക്ഷാചരണത്തിന്റെ ജില്ലാതല സമാപനം ഈ മാസം 12ന് രാവിലെ 10ന് കോന്നി ഗവണ്മെന്റ് എല്‍പിഎസില്‍ നടക്കും. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി. കെ ഉദ്ഘാടനം ചെയ്യും. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രജനി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബിസുഷന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ജില്ലാ പഞ്ചായത്തംഗം ബിനി ലാല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് റോസമ്മ ബാബുജി, സ്ഥിരം സമിതി അധ്യക്ഷരായ മാത്യു തോമസ്, കെ.വിശ്വംഭരന്, ലീല രാജന്, അംഗങ്ങളായ റോജി എബ്രഹാം, മിനി വിനോദ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനി സാബു, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.എല്‍.അനിതകുമാരി, ഡോ.റ്റി.അനിതകുമാരി, ആര്.സി.എച്ച് ഓഫീസര്‍ ഡോ.ആര്.സന്തോഷ്, കോന്നി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.വി.ഷാജി, ജില്ലാ മലേറിയ ഓഫീസര്‍ ഡോ.ഷേര്‍ളി വര്ദ്ധന്, കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ഷീല, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡി.ശശി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എ.സുനില്‍ കുമാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് എം.ആര്.അനില്‍കുമാര്‍, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ ജെ.ലതികാകുമാരി, കോന്നി എഇഒ സുമയ്യ ബീഗം, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.വി.സാജന്, ഹെഡ്മാസ്റ്റര് ബി.റഹിം തുടങ്ങിയവര്‍ സംസാരിക്കും. (പിഎന്‍പി 334/18)
- Log in to post comments