Skip to main content

ഡിഎച്ച് ഗ്രൗണ്ടില്‍ വാരാന്ത്യചലച്ചിത്ര പ്രദര്‍ശനത്തിന് തുടക്കം

 

കൊച്ചി: എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വാരാന്ത്യ ചലച്ചിത്ര പ്രദര്‍ശനത്തിന് തുടക്കമായി. റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഗ്രൗണ്ടിലെ സ്റ്റേജില്‍ സജ്ജമാക്കിയ വലിയ സ്‌ക്രീനിലാണ് പ്രദര്‍ശനം. ചലച്ചിത്രോത്സവങ്ങളില്‍ ശ്രദ്ധ നേടിയവ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ വാരാന്ത്യങ്ങളില്‍ പ്രദര്‍ശിപ്പിക്കും.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, ഡി.ടി.പി.സി ഭരണസമിതി അംഗം പി.ആര്‍. റെനീഷ്, സെക്രട്ടറി വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date