Skip to main content

എംഎ മ്യൂസിക് കോഴ്‌സിലേക്ക് പ്രവേശനം

കൊച്ചി: മഹാരാജാസ് കോളേജില്‍ പുതുതായി അനുവദിച്ച എംഎ മ്യൂസിക് (വോക്കല്‍) കോഴ്‌സിലേക്ക് 2017-18 അധ്യയനവര്‍ഷത്തെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രവേശന യോഗ്യത എംജി സര്‍വകലാശാല നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കും.

താല്പര്യമുള്ളവര്‍  നവംബര്‍ 13ന് ഉച്ചയ്ക്ക് 2ന് മുമ്പ് കോളേജ് ഓഫീസില്‍ നിന്നും അപേക്ഷ വാങ്ങി പൂരിപ്പിച്ച് അന്നുതന്നെ നല്‍കേണ്ടതാണ്. പ്രവേശനത്തിനായി ടി.സി. ഉള്‍പ്പെടെ എല്ലാ അസ്സല്‍ രേഖകളും ഹാജരാക്കണം. പ്രവേശന നടപടികള്‍ നവംബര്‍ 13നു തന്നെ പൂര്‍ത്തീകരിക്കും.

date