Post Category
ചേർത്തല വടക്കേ അങ്ങാടിക്കവല വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നാളെ ( 5/11/ 2020) പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിക്കും.
ആലപ്പുഴ : ചേർത്തല വടക്കേ അങ്ങാടിക്കവല വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നാളെ ( 5/11/ 2020) രാവിലെ 9.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ അധ്യക്ഷത വഹിക്കും. 10.5 കോടി രൂപ ചിലവിലാണ് വികസനം.
സംസ്ഥാന ബജറ്റിൽ നിന്നുള്ള 8.5 കോടി രൂപയും മന്ത്രി പി തിലോത്തമന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുകയും വിനിയോഗിച്ചാണ് വികസന പ്രവർത്തനം. കവലയുടെ മധ്യത്തിൽ നിന്നും നാലു വശങ്ങളിലേക്കും 50 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലുമാണ് വികസനം.
date
- Log in to post comments