Skip to main content

കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് ഒഴിവ്

 

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. കുടുബശ്രീ അയല്‍ക്കൂട്ട അംഗമോ കുടുംബാംഗമോ ആയവര്‍ക്ക്  അപേക്ഷിക്കാം. അംഗീകൃത സര്‍വ്വകലാശാല ബി.കോം ബിരുദം, ടാലി, അക്കൗണ്ടിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത. പ്രായപരിധി 20 നും 35നും മദ്ധ്യേ( 2020 ഒക്ടോബര്‍ 2 ന്). അപേക്ഷകള്‍  www.kudumbashree.org ല്‍ ലഭിക്കും. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, പാലക്കാട് എന്ന പേരില്‍ മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്, യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവ സഹിതം നവംബര്‍ 20ന് വൈകിട്ട് അഞ്ചിന് മുന്‍പ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, പാലക്കാട്- 678001 അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ബന്ധപ്പെടാവുന്നതാണ്.

date