Post Category
പാറളം കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ ജനറേറ്റർ സ്ഥാപിച്ചു
പാറളം കുടുംബാരോഗ്യ കേന്ദ്രത്തിൽ 2019 -20 വർഷത്തെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം ചെലവഴിച്ച് പുതിയ ജനറേറ്റർ സ്ഥാപിച്ചു. 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3,25,000 രൂപ ചെലവഴിച്ച് ആശുപത്രിയിലേക്കുള്ള നടപ്പാത ടൈൽ വിരിച്ചു. കൂടാതെ വിഷൻ സെന്ററും പ്രവർത്തനമാരംഭിച്ചു. ഈ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സദീപ് ജോസഫ് നിർവഹിച്ചു. വൈസ് പ്രസിഡൻറ് വത്സല ദിവാകരൻ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ആശാ മാത്യുസ്, പഞ്ചായത്ത് അംഗങ്ങളായ രജനി ഹരിഹരൻ, അനിത മണി, ഗിരിജ ഗോപിനാഥ്, മെഡിക്കൽ ഓഫീസർ സന്തോഷ് കുമാർ, കുടുംബാരോഗ്യ ഹെൽത്ത് ഇൻസ്പെക്ടർ ദാസൻ, ഒപ്ടോമെട്രിസ്റ്റ് പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments