Post Category
ചെക്ക്ഡാം നിർമാണോദ്ഘാടനം
തൃശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ ആലത്തൂരിൽ ചെക്ക്ഡാം നിർമ്മാണോദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്തിൻ്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം വിനിയോഗിച്ചാണ് പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂരിൽ ചെക്ക്ഡാം നിർമ്മിക്കുന്നത്. ചെക്ക്ഡാമിൻ്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. ആലത്തൂർ, വയലൂർ, നെല്ലായി പ്രദേശങ്ങളിലെ ഏകദേശം 500 ഏക്കറിൽ കൃഷി ചെയ്യുന്നതിനും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനും ഈ പദ്ധതി ഉപകാരിക്കും. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് കാർത്തിക ജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗം ജലജ തിലകൻ ആശംസകൾ നേർന്നു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത സജീവൻ സ്വാഗതവും മുൻ പഞ്ചായത്ത് മെമ്പർ ടി ആർ ലാലു നന്ദിയും രേഖപ്പെടുത്തി.
Reply all
Forward
date
- Log in to post comments