ആർഎഎസ്, ബയോഫ്ലോക്ക് മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രി മത്സ്യസമ്പദ യോജന പദ്ധതിയുടെ കീഴിൽ റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം (ആർഎഎസ്), ബയോഫ്ലോക്ക് മത്സ്യകൃഷി എന്നീ പദ്ധതികളിലേക്ക് ജില്ലാ ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തോടൊപ്പം പച്ചക്കറിയും വളർത്താൻ സാധിക്കുന്ന ജല ആവശ്യകത കുറഞ്ഞ നൂതന കൃഷി രീതിയാണ് ആർഎഎസ്. ജലത്തിലെ അമോണിയ നിയന്ത്രിച്ച് മത്സ്യത്തിന് ആവശ്യമായ സൂക്ഷ്മജീവികൾ അടങ്ങുന്ന ആഹാരം ടാങ്കിൽ തന്നെ ഉത്പാദിപ്പിച്ച് മത്സ്യം വളർത്തുന്ന കൃഷിരീതിയാണ് ബയോഫ്ലോക്ക്. ജലലഭ്യത കുറവുള്ള സ്ഥലങ്ങളിലും സ്വന്തമായി കുളങ്ങൾ ഇല്ലാത്തവർക്കും മത്സ്യ കൃഷി ചെയ്യാവുന്ന ഒന്നാണിത്. നാലു മീറ്റർ വ്യാസവും 1.2 മീറ്റർ നീളവുമുള്ള 7 ടാങ്കുകളാണ് ബയോഫ്ലോക്കിനായി നിർമിക്കേണ്ടത്. ഈ രണ്ടുതരം മത്സ്യകൃഷിയിലും നൈൽ തിലോപ്പിയ എന്ന മത്സ്യത്തെയാണ് നിക്ഷേപിക്കുക. ഓരോ പദ്ധതിക്കും ചെലവ് വരുന്ന 7.5 ലക്ഷം രൂപയിൽ 40 ശതമാനം സബ്സിഡി ലഭിക്കും. ആറു മാസം കൊണ്ട് വിളവെടുക്കാം എന്നതിനാൽ വർഷത്തിൽ രണ്ട് തവണ കൃഷി ചെയ്യാൻ സാധിക്കും. താല്പര്യമുള്ള അപേക്ഷകർ തൃശൂർ ജില്ലാ ഫിഷറീസ് ഓഫീസുമായി നവംബർ 5ന് മുൻപ് ബന്ധപ്പെടുക. ഫോൺ: 0487 2441132
- Log in to post comments