Post Category
പൊയ്യ പഞ്ചായത്ത് ഖാദിഭവൻ ലിങ്ക് റോഡ് തുറന്നുകൊടുത്തു
പൊയ്യ പഞ്ചായത്ത് ആറാം വാർഡിലെ ഖാദി ഭവൻ ലിങ്ക് റോഡ് റീച്ച് ടു യാത്രക്കായി തുറന്നുകൊടുത്തു. വി ആർ സുനിൽ കുമാർ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിന്റെ 2020-21 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 4,40000 രൂപ ചെലവഴിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്. 109 മീറ്റർ നീളം വരുന്ന റോഡ് ഇന്റർലോക് കട്ട വിരിച്ച് യാത്രാ സൗകര്യമൊരുക്കി. പഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ്, പഞ്ചായത്ത് അംഗങ്ങളായ മിനി അശോകൻ, സരോജ വേണു ശങ്കർ, ടി എൻ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments