Skip to main content

ഗുരുവായൂരിലേക്ക് തിരിച്ച തമിഴ്‌നാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി

ഗുരുവായൂരിലേക്ക് തിരിച്ച തമിഴ്‌നാട് ചെങ്കൽപ്പേട്ട മാറായി മലൈർ നഗർ മനോൻമണി സ്ട്രീറ്റിലെ കുമരനെ(83) 2020 മെയ് 25 മുതൽ കാണാതായ സംഭവത്തിൽ കാഞ്ചീപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു. ഗുരുവായൂരിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പോന്ന ശേഷം തിരിച്ച് വീട്ടിൽ എത്തിയിട്ടില്ലെന്നാണ് പരാതി. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് അറിയിച്ചു. ഫോൺ: 04872424192, 9443154246, 9500154246.
 

date