Skip to main content

ഷെയർ മീൽസ് സൗകര്യവുമായി പുന്നയൂർക്കുളം ജനകീയ ഹോട്ടൽ

വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി സുഭിക്ഷ കേരളം മിഷൻ നടപ്പിലാക്കുന്ന ജനകീയ ഹോട്ടൽ പുന്നയൂർക്കുളത്ത് ആരംഭിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിൽ 20 രൂപയ്ക്ക് ഉച്ചയൂണ് ലഭ്യമാക്കുന്ന ജനകീയ ഹോട്ടൽ പഞ്ചായത്തിലെ ആൽത്തറ തടാകം ബിൽഡിംഗിൽ കെ വി അബ്ദുൾ ഖാദർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഊണ് കഴിക്കാൻ പണമില്ലാത്ത നിർധനരായവർക്കും ഇവിടെ നിന്ന് ഭക്ഷണം കഴിക്കാം. ഇതിനായി ഷെയർ മീൽസ് നടപ്പിലാക്കും. ഭക്ഷണം കഴിക്കാൻ വരുന്ന ആർക്കും ഒരാൾക്കോ അതിൽ കൂടുതൽ ആളുകൾക്കോ ഭക്ഷണം സ്പോൺസർ ചെയ്യാം. അതിനുള്ള ടോക്കൺ എടുത്ത് വയ്ക്കുന്നതിനുള്ള സൗകര്യം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ആ ടോക്കൺ ഉപയോഗിച്ച് പാവപ്പെട്ടവരുടെ വിശപ്പിന് അറുതി വരുത്താം. ജനങ്ങളെ നന്മയുടെ പാതയിലേക്ക് നയിക്കുന്ന ഷെയർ മീൽസ് പദ്ധതി മാതൃകാപരമാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.

date