നഗരത്തെ ഭക്ഷ്യ സ്വയംപര്യാപ്ത നഗരമാക്കാന്‍ സുഭിക്ഷനഗരം കാര്‍ഷിക പദ്ധതി
തൃശൂര്‍ നഗരത്തെ ഭക്ഷ്യ സ്വയംപര്യാപ്ത നഗരമാക്കാന്‍ സുഭിക്ഷ നഗരം കാര്‍ഷിക പദ്ധതി. നഗരത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും സുരക്ഷിത ഭക്ഷണം ഉറപ്പാക്കുകയും ആരോഗ്യമുള്ള ഒരു ജനതയെ സൃഷ്ടിക്കുകയാണ് സുഭിക്ഷ നഗരം പദ്ധതിയുടെ ലക്ഷ്യം. കൃഷി വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശാനുസരണം കൃഷി വകുപ്പിന്റെ 27 ലക്ഷം വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി നഗരത്തിലെ തിരഞ്ഞെടുക്കുന്ന ഓരോ കുടുംബത്തിലും നഗരപരിമിതികള്ക്കുള്ളില് നിന്ന് കൊണ്ട് നാടിന് അനുയോജ്യമായ പോഷകസമ്പൂര്ണ്ണവും സുരക്ഷിതവുമായ പരമ്പരാഗത ഭക്ഷ്യോത്പ്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ലഭ്യമാക്കും. അകത്തിച്ചീര, ഗ്രാഫ്റ്റ് ചെയ്ത നെല്ലി, കുടംപുളി, വടുകപ്പുളി നാരകം, മുരിങ്ങ, ചീര തുടങ്ങി പോഷകസമ്പൂര്‍ണ്ണമായ കൃഷിയാണ് പ്രോത്സാഹിപ്പിക്കുക. ഇതിലൂടെ വൈറസ് വ്യാപനവും സമാനമായ സാഹചര്യത്തിലും ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കായി നഗരത്തെ പ്രാപ്തമാക്കാനാവും. പദ്ധതിയുടെ ഭാഗമായി കേരളത്തിലെ വിവിധ കോളേജുകളില്‍ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ സഹകരണത്തോടെ 100 ഇനത്തിലുള്ള ഗ്രാഫ്റ്റ് ചെയ്തെടുത്ത മാവിന്‍തൈകള്‍ നട്ട് പരിപാലിക്കും. തൃശൂര്‍ ജില്ലയില്‍ കുട്ടനെല്ലൂരുള്ള സി അച്ചുതമേനോന് ഗവണ്മെന്റ് കോളേജിലാണ് മാന്തോപ്പ് വളര്‍ത്തുക.
തൃശൂര്‍ നിയോജക മണ്ഡലത്തിലെ ഗുണഭോക്താക്കള്‍ക്ക് പച്ചക്കറി കൃഷി ചെയ്യുന്നതിന് തൈകളും വിത്തുകളും വിതരണം ചെയ്യുന്നതോടൊപ്പം ഓരോ വീട്ടിലും പരമ്പരാഗത കിഴങ്ങുവര്‍ഗ്ഗ വിളകളുടെയും ഇലവര്‍ഗ്ഗ പച്ചക്കറികളുടെയും ഫലവൃക്ഷങ്ങളുടെയും നടീല്‍ വസ്തുക്കള്‍ അടങ്ങിയ പോഷകജീവനി കിറ്റുകള്‍ നല്കി കൃഷി പ്രോത്സാഹിപ്പിക്കും തല്പരരായ ഗുണഭോക്താക്കള്‍ക്ക് കൂണ് വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് ധനസഹായം നല്‍കുക, തേനീച്ച വളര്‍ത്തലില്‍ പരിശീലനവും അടിസ്ഥാനസൗകര്യങ്ങളും നല്‍കുക, തൃശൂര്‍ നിയോജക മണ്ഡലത്തില്‍ ആരംഭിക്കുന്ന ജീവി ക്ലബ്ബ് അംഗങ്ങള്‍ക്ക് കാര്‍ഷികാധിഷ്ഠിത വിഷയങ്ങളില്‍ നേരിട്ടോ ഓണ്‍ലൈനായോ പരിശീലനം നല്‍കുക, സാധ്യമായ എല്ലാ സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പച്ചക്കറി കൃഷി ആരംഭിക്കുക, വിദ്യാര്‍ത്ഥികളില്‍ കൃഷിയോട് ആഭിമുഖ്യം വളര്‍ത്തുന്നതിനായി കാര്‍ഷിക യന്ത്രങ്ങളുടെ സഹായത്തോടെ കൃഷി സഞ്ചയിക പദ്ധതി ആരംഭിക്കുക, തരിശായിക്കിടക്കുന്ന പൊതുസ്ഥലങ്ങളില്‍ ഫല വൃക്ഷങ്ങള്‍ നട്ട് പരിപാലിക്കുക, നഗരത്തില്‍ വിപണന്ന കേന്ദ്രങ്ങളുടെ ശൃംഖല ആരംഭിക്കുക, വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും മൊബൈല്‍ വിപണന കേന്ദ്രവും ഒരുക്കുക എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക.
ചെമ്പൂക്കാവ് കാര്‍ഷിക സമുച്ചയത്തിന് എതിര്‍വശത്ത് വേദിയില്‍ നടന്ന ചടങ്ങില്‍ കാര്‍ഷിക സംഭരണ വിപണന്ന കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പോഷകജീവനി കിറ്റുകളുടെ വിതരണവും പോഷകജീവനി കൈപുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. തൃശൂര്‍ കോര്പ്പറേഷന് മേയര്‍ അജിത ജയരാജന് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തൃശൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ പി റാഫി ജോസ്, തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ കെ മഹേഷ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (സി) എ കെ സരസ്വതി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ (ഇന്‍ ചാര്‍ജ്ജ്) മാത്യു ഉമ്മന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ നിര്‍മിതികേന്ദ്രം റീജിയണല്‍ എന്‍ജിനീയര്‍ കെ എം സതീദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (എച്ച്) വി ആര് നരേന്ദ്രന് സ്വാഗതവും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സത്യവര്‍മ്മ നന്ദിയും പറഞ്ഞു.
- Log in to post comments