Post Category
ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിലെ ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ സംസ്ഥാന വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിലെ വനിതകളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കിയ പദ്ധതിയാണ് വുമണ്‍ ഫെസിലിറ്റേറ്റര്‍ ആന്റ് കൗണ്‍സിലിംഗ് സെന്റര്‍. സ്ത്രീകളുടെ പദവി മെച്ചപ്പെടുത്തുന്നതിനും മാനസിക പിന്തുണയും സൗജന്യ നിയമ സഹായവും നല്‍കുകയാണ് ജെന്റര്‍ റിസോഴ്‌സ് സെന്ററിന്റെ ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് പി.സി ശ്രീദേവി അധ്യക്ഷയായി. ഗീതാ ഗോപി എം എല്‍ എ മുഖ്യാതിഥിയായി.
date
- Log in to post comments