കുടുംബശ്രീയുടെ 'കണക്റ്റ് ടു വർക്ക്' കൊടുങ്ങല്ലൂരിലും
അഭ്യസ്തവിദ്യരായിട്ടും ആഗ്രഹിച്ച മേഖലയില്‍ തൊഴില്‍ നേടാന്‍ കഴിയാത്ത ചെറുപ്പക്കാര്‍ക്ക് സഹായകരമാകുന്ന കുടുംബശ്രീയുടെ ‘കണക്റ്റ് ടു വര്‍ക്ക്’ പദ്ധതി ഇനി കൊടുങ്ങല്ലൂരിലും. കൊടുങ്ങല്ലൂർ നഗരസഭ ഓഫീസിനോട് ചേർന്ന് പുനർനിർമ്മിച്ച 'കണക്റ്റ് ടു വർക്ക് ട്രെയ്നിങ് സെൻ്റർ ' ഹാൾ പരിശീലനത്തിനായി തുറന്നുകൊടുത്തു. മതിലകം ബ്ലോക്കിലെയും കൊടുങ്ങല്ലൂർ നഗരസഭയിലെയും അഭ്യസ്തവിദ്യരായ യുവതീ- യുവാക്കൾക്ക് വിവിധ മത്സര പരീക്ഷകളിൽ പരിശീലനം നൽകുന്നതിനായാണ് ട്രെയ്നിങ് സെൻ്റർ ഹാൾ പരിശീലനത്തിനായി തുറന്നുകൊടുത്തത്. പരിശീലനം നടത്തുന്നതിനായി ടെലിവിഷൻ, ലാപ്ടോപ്, മൈക്ക്, ഫാനുകൾ, ലൈറ്റ് , ഫർണീച്ചറുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും അധ്യാപകർക്കും യാത്രാ ചെലവും നൽകും. നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ ട്രെയ്നിങ് സെൻ്റർ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ ശ്രീദേവി തിലകൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ഹണി പീതാംബരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ എസ് കൈസാബ്, സി കെ രാമനാഥൻ, നഗരസഭ സെക്രട്ടറി ടി കെ സുജിത്, സി ഡി എസ് ചെയർപേഴ്സൺമാരായ മല്ലിക സുദാസൻ, വിനീത, ബ്ലോക്ക് കോ-ഓർഡിനേറ്റർ സരിത, ഐ വി രാജീവ് എന്നിവർ പങ്കെടുത്തു.
Reply all
Forward
- Log in to post comments