ധനസഹായ അപേക്ഷ: കാലാവധി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി എല്ലാത്തരം കുടിശികകളും 9 ശതമാനം പലിശ ഉള്‍പ്പെടെ ഒടുക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു.
അസംഘടിത തൊഴിലാളികള്‍ക്ക് കോവിഡ് 19 ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധിയും ഡിസംബര്‍ 31 വരെ നീട്ടി. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ നാളിതുവരെ കോവിഡ് 19 ധനസഹായത്തിന് അപേക്ഷ നല്‍കാത്ത തൊഴിലാളികള്‍ക്ക് രണ്ടാംഘട്ട കോവിഡ്-19 സൗജന്യ ധനസഹായമായ 1000 രൂപ ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധിയും ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. പുതുതായി അംഗത്വം എടുക്കുന്ന തൊഴിലാളികള്‍ക്കും ഡിസംബര്‍ 31 വരെ ധനസഹായത്തിന് അപേക്ഷിക്കാം. motorworker.kmtwwfb.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം ഫോണ്‍ 04862 220308
- Log in to post comments