ത്രിവത്സര ഡിപ്ലോമ പ്രവേശനം
കോട്ടക്കല്‍ ഗവ: വനിതാ പോളിടെക്നിക് കോളജില്‍ ത്രിവത്സര ഡിപ്ലോമ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റില്‍ പ്രവേശനത്തിന് അര്‍ഹരായവര്‍ നവംബര്‍ ആറ്, ഒന്‍പത്, 10 തീയതികളില്‍ കോളജില്‍ രാവിലെ ഒന്‍പത് മുതല്‍ നാല് വരെയുള്ള സമയങ്ങളില്‍ പ്രവേശനം നേടണം. നവംബര്‍ ആറിന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്, ഇന്‍ട്രുമെന്റേഷന്‍ എഞ്ചിനീയറിങ,് നവംബര്‍ ഒന്‍പതിന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂനിക്കേഷന്‍ എഞ്ചിനീയറിങ്, നവംബര്‍ 10ന് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം. പ്രവേശനത്തിനെത്തുന്നവര്‍ ടി.സി, സി.സി, ജാതി, വരുമാനം, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എസ്.എല്‍.സി/ഐ.ടി/വി.എച്ച്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കൂടുതലുള്ളവര്‍ 3190 രൂപയും പ്രോസ്പെക്റ്റസില്‍ പറഞ്ഞിട്ടുള്ള രേഖകളുടെ ഒറിജിനലും കൊണ്ടുവരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
- Log in to post comments