മെക്രോ ക്രെഡിറ്റ് വായ്പ വിതരണം
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍് കാസര്‍കോട് ജില്ലാ ഓഫീസിന്റെ സഹകരണത്തോടെ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് കുറ്റിക്കോല്‍ സി.ഡി.എസ്സ്-ന് മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം നടത്തി. കെ. കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാ9ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ധര്‍മ്മാവതി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ബി.സി.ഡി.സി കാസര്‍കോട് മാനേജര്‍ രവീന്ദ്രന്‍ കെ കോര്‍പ്പറേഷന്റെ വിവിധ വായ്പാ പദ്ധതികള്‍, മൈക്രോ ക്രെഡിറ്റ് വായ്പ എന്നിവ സംബന്ധിച്ച് വിശദീകരണം നല്‍കി. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഹരിദാസ് ചടങ്ങില്‍ മുഖ്യാതിഥിയായി. കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗോപിനാഥന്‍, വികസന സ്റ്റാ9ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശുഭ ലോഹിതാക്ഷന്‍, മെമ്പര്‍മാരായ മണികണ്ഠന്‍, കെ.എന്‍ രാജന്‍, രഞ്ജിനി, എന്‍.ടി ലക്ഷ്മി, നിര്‍മ്മലാകുമാരി, സി.ഡി.എസ്സ് മെമ്പര്‍ സെക്രട്ടറി പി.റ്റി സജി, വൈസ് ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി നാരായണന്‍, ജില്ലാ മിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ജ്യോതിഷ്, ശ്രുതി, ഗീതു, രമ്യ കെ.എസ്.ബി.സി.ഡി.സി. കാസര്‍കോട് പ്രോജക്ട് അസിസ്റ്റന്റ് എന്‍.എം മോഹനന്‍,കുറ്റിക്കോല്‍ സി.ഡി.എസ്സ് ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി കൃഷ്ണന്‍,കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് സി.ഡി.എസ്സ്. കണ്‍വീനര്‍ റീന സി എന്നിവര്‍ സംസാരിച്ചു കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്സ് 44 അയല്‍ക്കൂട്ടങ്ങളിലെ 327 ഗുണഭോക്താക്കള്‍ക്കായി മൂന്ന് കോടി രൂപ ് വായ്പാ വിതരണം നടത്തി.
- Log in to post comments