Post Category
മാറാക്കര മേല്‍മുറി ഗവ. എല്‍.പി. സ്കൂള്‍ കെട്ടിട നിര്‍മാണത്തിന് സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചു
മാറാക്കര ഗ്രാമ പഞ്ചായത്തിലെ മേല്‍മുറി ഗവ. എല്‍.പി. സ്കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് തുക അനുവദിച്ചിട്ടുള്ളത്. സ്കൂളിന്റെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായാണ് തുക വിനിയോഗിക്കുക. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ തുക അനുവദിച്ചത്. പദ്ധതിക്ക് സാങ്കേതികാനുമതി ലഭ്യമാക്കി ടെന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
date
- Log in to post comments