Skip to main content

ചെങ്ങന്നൂർ ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം  6/11/2020ന്

 

ചെങ്ങന്നൂർ :ചെങ്ങന്നൂർ ജില്ല ആശുപത്രി അത്യാധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്‌ഘാടനം  6/11/2020ന് രാവിലെ 9 ന് ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ ടീച്ചർ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും . 

100കോടി രൂപ ചെലവിട്ടാണ് ചെങ്ങന്നൂർ ജില്ലാ ആശുപത്രി അത്യാധുനിക സൗകര്യങ്ങളോട് കൂടി ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നത് . രണ്ട് ഘട്ടങ്ങളായി രണ്ട് വർഷങ്ങൾ കൊണ്ടാണ് പ്രവർത്തനങ്ങൾ പൂർത്തീകരിക്കുക.
 നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി 51 കോടിയുടെ ടെൻ്റർ നടപടികൾ പൂർത്തീകരിച്ചു.രണ്ടാം ഘട്ടത്തിൽ അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ ആശുപത്രിയിലേക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങുകയും ചെയ്യും . ഇതോടെ എല്ലാ ചികിത്സ വിഭാഗങ്ങളും ആധുനിക ചികത്സ സൗകര്യങ്ങളോടു കൂടി സജ്ജമാക്കാൻ കഴിയും.പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കേരളത്തിലെ തന്നെ മികച്ച ആശുപത്രികളിൽ ഒന്നായി ചെങ്ങന്നൂർ ജില്ലാ ആശുപത്രി മാറും. 

സജി ചെറിയാൻ എം. എൽ. എ ചടങ്ങിൽ അധ്യക്ഷത വഹിക്കും, കൊടിക്കുന്നിൽ സുരേഷ് എം. പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ ജി. വേണഗോപാൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. റ്റി മാത്യു, ജില്ല മെഡിക്കൽ ഓഫീസർ അനിത കുമാരി എൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരാകും

date