Skip to main content

അമ്പലപ്പുഴയിൽ പുലിമുട്ട് നിർമാണം ആരംഭിച്ചു .

 

ആലപ്പുഴ: അമ്പലപ്പുഴ  തീരദേശത്തെ കടലാക്രമണത്തിൽ നിന്ന്‌ രക്ഷിക്കാൻ പുലിമുട്ട്‌ നിർമാണം തുടങ്ങി. അമ്പലപ്പുഴ നീർക്കുന്നത്തു നടന്ന ചടങ്ങിൽ പൊതുമരാമത്തു -രജിസ്ട്രേഷൻ  വകുപ്പ് മന്ത്രി ജി സുധാകരൻ ഉദ്‌ഘാടനം ചെയ്‌തു. കോമന മുതൽ പുന്നപ്ര വരെ 5.4 കി.മീ.നീളത്തിലേക്ക് 30 പുലിമുട്ടുകളും 345 മീറ്റർ കടൽഭിത്തിയുടെയും നിർമാണത്തിനായി കിഫ്ബിയിൽ നിന്നും 54 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത് .

മഴക്കാലത്തു വരുന്ന അധിക ജലം ഒഴുകിപോകുന്നതിനായി നിലവിലുള്ള പൊഴിചാലിന് തടസ്സം വരാത്ത വിധമാണ് പുലിമുട്ടുകളുടെ നിർമാണം ആവിഷ്കരിച്ചിരിക്കുന്നത്.    വെയ്യ് ബ്രിഡ്ജുകൾ  നിർമിക്കുവാനും ടെട്രാപോഡ് കോൺക്രീറ്റ് ചെയ്യുന്നതിനുമുള്ള സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. അമ്പലപ്പുഴ മണ്ഡലത്തിലെ പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പഞ്ചായത്തുകളിലെ കാക്കാഴം മുതൽ പുന്നപ്ര വരെയുള്ള 760 ഓളം കുടുംബങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും ഇതിലൂടെ പ്രയോജനം ലഭിക്കും.  അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ എം ജുനൈദ്, മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ, ഡെപ്യൂട്ടി ജനറൽ മാനേജർ കെഐഐഡിഡി കെ പി ഹരൻബാബു എന്നിവർ ചടങ്ങിൽ സന്നിഹിതരായി .

date