Post Category
അഴിയൂരില്‍ ജനപ്രതിനിധികള്‍ വൃക്ഷത്തൈ നട്ടു
പഞ്ചായത്ത് ഭരണസമിതിയുടെ ഓര്‍മ്മക്കായി അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വൃക്ഷത്തൈ നട്ടു. പേര, നെല്ലി, മാവ്, പ്ലാവ്, കറിവേപ്പ്, ആതിച്ചക്ക തൈകളാണ് നട്ടത്. ഹരിത കേരള മിഷന്റെ ഓര്‍മ്മ തുരുത്തു പദ്ധതിയുടെ ഭാഗമായി നട്ട തൈകള്‍ തൊഴിലുറപ്പ് തൊഴിലാളികളും പഞ്ചായത്ത് ജീവനക്കാരും പരിപാലിക്കും. ഭരണ സമിതിയുടെ കാലാവധി തീരുംമുമ്പുള്ള യോഗത്തിന് ശേഷമാണ് 18 മെംബര്‍മാരും ഓര്‍മ്മ മരം നട്ടത്. പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ജയന്‍, വൈസ് പ്രസിഡണ്ട് ഷീബ അനില്‍, മറ്റ് ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി.ഷംന എന്നിവര്‍ സംബന്ധിച്ചു.
date
- Log in to post comments