Skip to main content

രാമനാട്ടുകര നഗരസഭ കെട്ടിട നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

 

 

 

രാമനാട്ടുകര നഗരസഭ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. വി.കെ.സി മമ്മദ് കോയ എം.എല്‍.എ അധ്യക്ഷത വഹിച്ചു.രാമനാട്ടുകരയില്‍ ഒരു ഏക്കര്‍ രണ്ട് സെന്റ് സ്ഥലത്താണ് എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടം നിര്‍മ്മിക്കുന്നത്. കിഫ് ബി 12 കോടി 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 

ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ പുഷ്പ, കെ.പി അബ്ദുല്‍ സമദ്, എം ബീന പ്രഭ, കെ ജമീല, എം.കെ ശംസുദ്ദീന്‍, എം രാംദാസ്, കൗണ്‍സിലര്‍ ബുഷറ റഫീഖ്, നഗരസഭാ സെക്രട്ടറി പി.ജെ ജസീത, സൂപ്രണ്ട് എന്‍ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അസിസ്റ്റന്റ് എന്‍ജിനീയര്‍ എം ദിനേശ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു

date