Skip to main content

ചങ്ങരോത്ത് പഞ്ചായത്തിൽ വിവിധ പദ്ധതികൾ മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

 

 

കോഴിക്കോട് ജില്ലാപഞ്ചായത്ത് ജനകീയാസൂത്രണം 2020-21 പദ്ധതിയിൽ ഉൾപ്പെടുത്തി ചങ്ങരോത്ത് പഞ്ചായത്തിൽ നിർമ്മിക്കുന്ന കന്നാട്ടി കുളത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനം തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവഹിച്ചു.
തെരുവത്ത് അബ്ദുൾ മജീദ് സംഭാവനയായി നൽകിയ 22.63 സെന്റ് സ്ഥലത്താണ് കുളം നിർമ്മിക്കുന്നത്. 

പഞ്ചായത്തിലെ ഒമ്പത് റോഡുകളുടെ പ്രവൃത്തിയും മന്ത്രി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ സുജാത മനക്കൽ, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ലീല, ജില്ലാ പഞ്ചായത്ത് മെമ്പർ എ. കെ ബാലൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കിഴക്കയിൽ ബാലൻ, പഞ്ചായത്ത് മെമ്പർ എൻ. പി വിജയൻ  തുടങ്ങിയവർ പങ്കെടുത്തു.

date