Post Category
ഉള്ളിയേരിയിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു
കേരള സർക്കാർ മാതൃകാ പദ്ധതിയായ വിശപ്പുരഹിത ജനകീയ ഹോട്ടൽ ഉള്ളിയേരി പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചന്ദിക പൂമഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിലാണ് 20 രൂപയ്ക്ക് ഊൺ തയ്യാറാക്കി നൽകുന്നത്. ചടങ്ങിൽ പി.ഷാജി, സി.കെ രാമൻകുട്ടി, അനീഷ് എം.സി, കെ. അനിത, എ. ദേവി തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments