Post Category
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ് കോവിഡ് ഒ പി തുടങ്ങി
തുടർ ചികിത്സ ആവശ്യമുള്ള കോവിഡ് മുക്തരായവർക്കായി തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രത്യേക പോസ്റ്റ് കോവിഡ് ഒ പി തുടങ്ങി. എല്ലാ വ്യാഴാഴ്ചകളിലും രാവിലെ പത്ത് മുതൽ പന്ത്രണ്ട് വരെ പുതിയ അനക്‌സ് ഒ പി കെട്ടിടത്തിലായിരിക്കും പ്രത്യേക ഒ പി പ്രവർത്തിക്കുക. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നോ താലൂക്ക് ആശുപത്രികളിൽ നിന്നോ ലഭിക്കുന്ന പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള രോഗികളെയായിരിക്കും മെഡിക്കൽ കോളേജിൽ ചികിത്സിക്കുക. കോവിഡ് വിമുക്തരിൽ കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ആവശ്യമായ കൗൺസിലിംഗ് നൽകുകയാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്.
date
- Log in to post comments