Skip to main content

കോവിഡ് 19: ജില്ലയില്‍ 6464 പേര്‍ ചികിത്സയില്‍

 

കോവിഡ് 19 ബാധിതരായി  ജില്ലയില്‍ നിലവില്‍ 6464 പേരാണ് ചികിത്സയിലുള്ളത്.  ഇന്ന് (നവംബർ 15) ജില്ലയില്‍ 416 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 117 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

ഇതുവരെ 86389 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 84575 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 311 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 295 സാമ്പിളുകൾ അയച്ചു. 32335 പേർക്കാണ് ഇതുവരെ  പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 25554 പേർ രോഗമുക്തി നേടി. ഇനി 669 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 189883 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1854 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയിൽ 14537 പേർ  വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847
 

date