Skip to main content

വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം

കേരള തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ വിദ്യാഭ്യാസ ഗ്രാന്റിന് ഓണ്‍ലൈനായി അപേക്ഷിക്കാം(പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല).ഹൈസ്‌കൂള്‍, പ്ലസ് വണ്‍, ബി.എ,ബി.കോം, ബി.എസ്.സി, എം.എ, എം.കോം എം.എസ്.ഡബ്ല്യു, എം.എസ്്.സി, ബി.എഡ്, എഞ്ചിനീയറിങ്, എം.ബി.ബി.എസ്, ബി.ഡി.എസ്, ഫാംഡി, ബി.എസ്.സി നഴ്‌സിങ്, പ്രൊഫഷനല്‍ പി.ജി.കോഴ്‌സുകള്‍, പോളിടെക്‌നിക് ഡിപ്ലോമ, ടി.ടി.സി, ബി.ബി.എ, ഡിപ്ലോമ ഇന്‍ നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സ്, എം.സി.എ, എം.ബി.എ/ പി.ജി.ഡി.സി.എ, എഞ്ചിനീയറിങ് (ലാറ്ററല്‍ എന്‍ട്രി) അഗ്രികള്‍ച്ചറല്‍, വെറ്റിനറി, ഹോമിയോ, ബി.ഫാം, ആയുര്‍വേദം, എല്‍.എല്‍.ബി (മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം) ബി.ബി.എം, ഫിഷറീസ്, ബി.സി.എ, ബി.എല്‍.ഐ.എസ്.സി, എച്ച്.ഡി.സി ആന്റ് ബി.എം, ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ്, സി.എ ഇന്റര്‍മീഡിയേറ്റ് കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. മുന്‍ വര്‍ഷങ്ങളില്‍ ഗ്രാന്റ് ലഭിച്ചിട്ടുള്ളവര്‍ അവ പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം, ജാതി തെളിയിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയശേഷം അപേക്ഷ സമര്‍പ്പിക്കണം. ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡില്‍ അംശദായം ഒടുക്കുന്ന പത്രസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ കുട്ടികള്‍ക്കും ആനുകൂല്യത്തിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ www.labourwelfarefund.in ലൂടെ അപേക്ഷ നല്‍കണം.

date