Post Category
ഓട്ടോമീറ്റർ പുനഃപരിശോധന
ഓട്ടോ ഫെയർമീറ്ററുകൾ മുദ്ര പതിപ്പിക്കൽ ആരംഭിച്ചു. തൃശൂർ താലൂക്കിൽപ്പെട്ടതും 2020 ജനുവരി മുതൽ ജൂൺ വരെ മുദ്ര പതിക്കേണ്ടതുമായ ഓട്ടോ ഫെയർ മീറ്ററുകൾക്ക് നവംബർ 26, 27 തീയതികളിൽ രാവിലെ 10 മുതൽ 12 വരെയും 2 മുതൽ 3 വരെയുമാണ് സമയം അനുവദിച്ചിരിക്കുന്നത്. ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം ഒളരി ലീഗൽ മെട്രോളജി ഓഫീസിൽ ഹാജരാക്കി മുദ്ര പതിപ്പിക്കാം.
2020 ജൂലൈ മുതൽ ഡിസംബർ വരെ മുദ്ര പതിപ്പിക്കേണ്ട ഫെയർമീറ്ററുകൾ മുദ്ര പതിക്കുന്നതിന് ബുധൻ, വെള്ളി (നവംബർ 20, ഡിസംബർ 9, 11 ഒഴികെ) ദിവസങ്ങളിൽ ഓഫീസിൽ ഒറിജിനൽ സർട്ടിഫിക്കറ്റുമായി നേരിട്ടെത്തി തിയതി ബുക്കു ചെയ്യേണ്ടതാണ്. അപേക്ഷകർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം വരേണ്ടത്. ഫോൺ: 0487 2363612
date
- Log in to post comments