Post Category
അതിഥി തൊഴിലാളികൾക്കായി പാമ്പാടിയിൽ കോവിഡ് കെയർ സെന്റർ
അതിഥി തൊഴിലാളികൾക്കായി 250 ബെഡിന്റെ കോവിഡ് കെയർ സെന്റർ ഒരുക്കി ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. തിരുവില്ലാമല പഞ്ചായത്തിലെ പാമ്പാടി ആത്രേയം ആയുർവേദ ആശുപത്രി കെട്ടിടത്തിലാണ് കോവിഡ് കെയർ സെന്റർ.
കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആവുകയും രോഗ ലക്ഷണങ്ങൾ ഇല്ലാത്തതുമായ തൊഴിലാളികൾക്കാണ് ഇവിടെ ചികിത്സാ സൗകര്യം ഒരുക്കിയിട്ടുള്ളത്. അതിഥി തൊഴിലാളികൾ
ലേബർ ക്യാമ്പുകളിൽ താമസിച്ചു വരുന്നതിനാൽ ഹോം ക്വാറന്റൈൻ സൗകര്യം പ്രവർത്തികമാക്കാത്ത സാഹചര്യത്തിലാണ് ഇവർക്കായി കോവിഡ് കെയർ സെന്റർ ആരംഭിച്ചിട്ടുള്ളത്.
ഇതിന്റെ ചിലവിലേക്കായി തൊഴിലുടമകളിൽ നിന്ന് മിതമായ നിരക്കിൽ ഫീസ് ഈടാക്കും.താമസത്തിനും ഭക്ഷണത്തിനുമായി ഒരു ദിവസം 1000 രൂപയാണ് ഈടാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 90 37 34 91 99
date
- Log in to post comments