Post Category
ആയുധങ്ങള്‍ ഹാജരാക്കണം
ജില്ലയില്‍ ആയുധങ്ങള്‍ കൈവശം സൂക്ഷിക്കുന്നതിനു ലൈസന്‍സ് ഉള്ളവര്‍ ഇന്നു (നവംബര്‍ 17 ചൊവ്വ) വൈകിട്ട് അഞ്ചിനു മുമ്പായി അവരുടെ പരിധിയില്‍ വരുന്ന പോലിസ് സ്റ്റേഷനില്‍ ആയുധങ്ങള്‍ ഹാജരാക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
ഏതെങ്കിലും കാരണത്താല്‍ ആയുധങ്ങള്‍ കൈയില്‍ സൂക്ഷിക്കേണ്ടവര്‍ ഉണ്ടെങ്കില്‍ മതിയായ കാരണം കാണിച്ചു കൊണ്ടുള്ള പ്രത്യേക അപേക്ഷ ഇന്നു (17 നവംബര്‍) വൈകിട്ട് അഞ്ചിനു മുന്‍പ് അതത് എസ്.എച്ച്.ഒ മാര്‍ക്ക് നല്‍കണം. നവംബര്‍ 21ന് ചേരുന്ന സ്‌ക്രീനിംഗ് കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കളക്ടറുടെ അറിയിപ്പില്‍ പറയുന്നു.
date
- Log in to post comments