സ്‌പോട്ട് അഡ്മിഷന്‍ രജിസ്‌ട്രേഷന്‍
കോട്ടക്കല്‍ ഗവ.വനിതാ പോളിടെക്‌നിക് കോളജിലെ ഒന്നാം വര്‍ഷ വിവിധ ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് സ്‌പോട്ട് അഡ്മിഷനുള്ള രജിസ്‌ട്രേഷന്‍ നവംബര്‍ 24ന് വൈകീട്ട് നാല് വരെ നടത്താം. സ്‌പോട്ട് അലോട്ട്‌മെന്റിന് രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ സെലക്ഷന് പരിഗണിക്കുകയുള്ളൂ. കമ്പ്യൂട്ടര്‍ ആപ്ലീക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂനിക്കേഷന്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്, ഇനന്‍സ്ട്രൂമെന്റേഷന്‍ എഞ്ചിനീയറിങ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലാണ് സ്‌പോട്ട് അഡ്മിഷന്‍. റാങ്ക് ലിസ്റ്റില്‍ പേരുള്ളവര്‍ക്ക് www.polyadmission.org ലൂടെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യാം. നവംബര്‍ 25ന് അഡ്മിഷന്‍ സൈറ്റില്‍ കയറി ചെക്ക് ചെയ്താല്‍ സെലക്ഷന്‍ സ്റ്റാറ്റസ് അറിയാം. നേരിട്ട് വിവരം അറിയിക്കുന്നതല്ല. നിലവില്‍ അഡ്മിഷന്‍ ലഭിച്ചവര്‍ക്കും ലഭിക്കാത്തവര്‍ക്കും 10 ഒപ്ഷനുകള്‍ നല്‍കാം. ഇതിനകം അഡ്മിഷന്‍ എടുത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി സ്ഥാപനമാറ്റം ലഭിച്ചാല്‍ നിര്‍ബന്ധമായും ജോയിന്‍ ചെയ്യേണ്ടതും പഴയത് നഷ്ട്ടപ്പെടുന്നതുമാണ്. കോട്ടക്കല്‍ പോളിയില്‍ തന്നെ ബ്രാഞ്ച് മാറ്റം ലഭിച്ചവര്‍ വീണ്ടും അഡ്മിഷന് വരേണ്ടതില്ല. അഡ്മിഷന്‍ എടുക്കുന്നവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി മാറ്റം ലഭിച്ചാല്‍ ഫീസ് അടച്ച റസീപ്റ്റും, അഡ്മിഷന്‍ സ്ലിപ്പും ഹാജരാക്കണം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി പുതുതായി സെലക്ഷന്‍ ലഭിക്കുന്നവര്‍ എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം ഹാജരാവണം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി സെലക്ഷന്‍ ലഭിക്കുന്നവര്‍ നവംബര്‍ 26,27,28,30 തീയതികളില്‍ രാവിലെ 10 മുതല്‍ മൂന്നിനകം രക്ഷിതാവുമായി വന്ന് അഡ്മിഷന്‍ എടുക്കണം. ഓണ്‍ലൈന്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി പുതുതായി സെലക്ഷന്‍ ലഭിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ സ്‌പോട്ടിനു മുന്‍പ് അഡ്മിഷന്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് നിലനില്‍ക്കും. ഓണ്‍ലൈന്‍ സ്‌പോട്ടിനു മുന്‍പ് അഡ്മിഷന്‍ ലഭിച്ചവര്‍ പുതിയതായി ഓപ്ഷന്‍ നല്‍കുമ്പോള്‍ അഡ്മിഷന്‍ ലഭിച്ച ഓപ്ഷന്‍ ഒഴിവാക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gwptck.ac.in. , ഫോണ്‍: 04832750790, 9037220484, 9605814735, 7907202294.
- Log in to post comments