തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം നിരീക്ഷകര്‍
സ്ഥാനാര്‍ത്ഥികള്‍ക്കോ അവരുടെ ഏജന്റുമാര്‍ക്കോ തിരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് എന്തെങ്കിലും വ്യക്തമായ പരാതികളോ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ അവ തിരഞ്ഞെടുപ്പ് കമ്മീഷന് നിയമിക്കുന്ന നിരീക്ഷകരുടെ ശ്രദ്ധയില്‍ കൊണ്ടുവരാവുന്നതാണ്.
ഡമ്മി ബാലറ്റുകളുടെ അച്ചടി
സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ കക്ഷികളോ ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ ഡമ്മി ബാലറ്റ് പേപ്പറിന് വലിപ്പത്തിലും നിറത്തിലും അസല്‍ ബാലറ്റ് പേപ്പറിനോട് സാമ്യം ഉണ്ടാകാന്‍ പാടില്ല. ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി എന്നിവയ്ക്ക് വെള്ളയും ജില്ലാ പഞ്ചായത്തുകള്‍ക്ക് നീലയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് പിങ്കും നിറത്തിലുള്ള ബാലറ്റ് പേപ്പറാണ് കമ്മീഷന് നിശ്ചയിച്ചിട്ടുള്ളത്. അതിനാല്‍ വെള്ള, നീല, പിങ്ക് നിറങ്ങളൊഴിച്ച് മറ്റു നിറങ്ങളില്‍ ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കാവുന്നതാണ്.
ഒരുസ്ഥാനാര്‍ത്ഥി തന്റെ പേര് ബാലറ്റ് പേപ്പറില്‍ എവിടെ വരുമെന്ന് സൂചിപ്പിക്കാന്‍ സ്വന്തം പേരും ചിഹ്നവുമുള്ള ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതിന് തടസ്സമില്ല. പക്ഷേ അതേ നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മറ്റു സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ഉണ്ടായിരിക്കാന്‍ പാടില്ല.
ഭരണ നിര്‍വഹണ സമിതി അംഗങ്ങള്‍ക്ക് പരിശീലനം നല്കി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ നിര്‍വഹണ സമിതി അംഗങ്ങള്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും കിലയുടെയും നേതൃത്വത്തില്‍ പരിശീലനം നല്കി. കോവിഡ് -19 പ്രതിരോധം, കണ്ടൈന്‍മെന്റ് സോണ്‍ പ്രഖ്യാപനം, കോവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം, ഏകോപനം, ഭരണനിര്‍വഹണം എന്നീ കാര്യങ്ങളിലാണ് ഭരണസമിതി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയത്. ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ടി. എസ് അനീഷ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് റോണു മാത്യു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത, കില റിസോഴ്സ് പേഴ്സണ്‍ പി.എന്‍ വിനോദ് കുമാര്‍, ദുരന്തനിവാരണം ജൂനിയര്‍ സൂപ്രണ്ട് ടി. കൃഷ്ണകുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. റെജികുമാര്‍, എല്‍. എസ.് ജി. ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആഷാ വി. കെ. മേനോന്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് ശില്പ എന്നിവര്‍ പങ്കെടുത്തു.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധിയോഗം ഇന്ന്
ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിനുകീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള സുഗമമായ തിരഞ്ഞെടുപ്പിനും മറ്റ് തിരഞ്ഞെടുപ്പ് സംബന്ധമായ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ദേശീയ, സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെയും രജിസ്റ്റേര്‍ഡ് രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുടെ യോഗം നവംബര്‍ 25ന് രാവിലെ 11ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേരും. ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യോഗത്തില്‍ പങ്കെടുക്കണമെന്ന് ചിറ്റൂര്‍ ബ്ലോക്ക്പഞ്ചായത്ത് വരണാധികാരി കൂടിയായ ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
- Log in to post comments