Post Category
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി: പൊതുതെളിവെടുപ്പ് 28ന്
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021 അംഗീകരിക്കുന്നതിന് സമർപ്പിച്ച പരാതിയിലുള്ള പൊതുതെളിവെടുപ്പ് വീഡിയോ കോൺഫറൻസ് മുഖേന 28ന് രാവിലെ 11ന് നടക്കും. തെളിവെടുപ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 24ന് ഉച്ചയ്ക്ക് 12നു മുൻപ് കത്തോ ഇ-മെയിലോ (kserc@erckerala.org) മുഖേന ഫോൺ നമ്പർ സഹിതം സെക്രട്ടറിയെ അറിയിക്കണം. പരാതി www.erckerala.org യിൽ പരിശോധിക്കാം.
പി.എൻ.എക്സ്. 4303/2020
date
- Log in to post comments