Post Category
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ 28,643 പോസ്റ്റൽ ബാലറ്റുകൾ വിതരണം ചെയ്തു
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ 28,643 പോസ്റ്റൽ ബാലറ്റുകൾ വിതരണം ചെയ്തതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
ഗ്രാമ- ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കായി 15,570 പോസ്റ്റൽ ബാലറ്റുകളും കോവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുമായി സ്പെഷ്യൽ പോളിങ് ഓഫീസർ, പോസ്റ്റൽ മുഖേന 6,576 ബാലറ്റുകളും വിതരണം ചെയ്തു.
നാലു മുനിസിപ്പാലിറ്റികളിലായി 1,492 പോസ്റ്റൽ ബാലറ്റുകളും 683 സ്പെഷ്യൽ പോസ്റ്റൽ ബാലറ്റുകളും ഉൾപ്പെടെ 2,175 പോസ്റ്റൽ ബാലറ്റുകൾ നൽകി. തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷനിൽ 2,601 പോസ്റ്റൽ ബാലറ്റുകളും 1,721 സ്പെഷ്യൽ പോസ്റ്റൽ ബാലറ്റുകളും ഉൾപ്പെടെ 4,322 പോസ്റ്റൽ ബാലറ്റുകൾ അയച്ചിട്ടുണ്ട്.
date
- Log in to post comments