തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാന്‍ ട്രെന്‍ഡ്
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തത്സമയം ജനങ്ങളിലെത്തിക്കാന്‍ ട്രെന്‍ഡ് വെബ്സൈറ്റ് (trend) സജ്ജമായി. ബുധനാഴ്ച (ഡിസംബര്‍ 16) നടക്കുന്ന വോട്ടെണ്ണലിന്റെ പുരോഗതി കൃത്യവും സമഗ്രവുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ട്രെന്‍ഡ് വെബ് സൈറ്റില്‍ തത്സമയം ലഭിക്കും. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി,കോര്പ്പറേഷന് എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തില്‍ മനസിലാകുന്ന വിധം സൈറ്റില്‍ കാണാം. ഓരോ തദ്ദേശ സ്ഥാപനത്തിലേയും വോട്ടെണ്ണല്‍ നില വാര്‍ഡുകളിലെ പോളിങ് സ്റ്റേഷന് അടിസ്ഥാനത്തിലും മനസിലാക്കാം. നാഷനണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ് (എന്‍.ഐ.സി) വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനും ട്രെന്‍ഡ് വെബ്സൈറ്റില്‍ പ്രത്യക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
രാവിലെ എട്ടുമുതല്‍ ആരംഭിക്കുന്ന വോട്ടെടുപ്പിന്റെ പുരോഗതി അപ്പപ്പോള്‍ ട്രെന്‍ഡ് വെബ്സൈറ്റില്‍ അപ്പ്ലോഡ് ചെയ്യും. ഇതിനായി സംസ്ഥാനത്തെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ക്രമീകരണങ്ങളായി. ട്രെന്‍ഡ് സോഫ്റ്റ്വെയറിലേയ്ക്ക് വോട്ടിംഗ് വിവരം അപ്ലോഡ് ചെയ്യാനായി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രത്യേക മുറി സജ്ജീകരിക്കും. ഡേറ്റാ അപ്ലോഡിംഗ് സെന്ററിന്റെ മേല്‍നോട്ടം വഹിക്കുക സൂപ്രണ്ട് തസ്തികയിലുള്ള ഉദ്യോഗസ്ഥനാണ്. ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ വിദഗ്ധനാകും സാങ്കേതിക സഹായങ്ങള്‍ ചെയ്യുക. ബ്ലോക്ക് തലസെന്ററില് ഡാറ്റ എന്‍ട്രിക്കായി അഞ്ചില്‍ കുറയാത്ത ടെക്നിക്കല്‍ അസിസ്റ്റന്റുമാരും കാണും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ നിന്ന് രണ്ടോ അതിലധികമോ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ ഉണ്ടാകും.
ഓരോ പോളിംഗ് സ്റ്റേഷന്റെയും വോട്ട് നിലവാരം രേഖപ്പെടുത്തുന്നതിന് ട്രെന്‍ഡ് സൈറ്റില്‍ നിന്ന് കൗണ്ടിംഗ ് സ്ലിപ്പ് മുന്‍കൂറായി ഡൗണ്‍ ലോഡ് ചെയ്ത് പ്രിന്റ് എടുക്കണം. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍ ഇതില്‍ ഫലം രേഖപ്പെടുത്തും. സ്ലിപ്പ് ഡേറ്റാ അപ്ലോഡിംഗ് സെന്ററില്‍ എത്തിക്കുന്ന കൗണ്ടിംഗ ് സ്ലിപ്പ് ഫോമിലെ വിവരങ്ങള്‍ അപ്പോള്‍ തന്നെ ട്രെന്‍ഡില്‍ എന്‍ട്രി ചെയ്യും. അപ്ലോഡിംഗ് സെന്ററിലെ സൂപ്പര്വൈസര്മാരാകും ഇത് ഉറപ്പാക്കുക.
- Log in to post comments